പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരം വേണ്ട

0

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈക്കോടത്. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ചട്ടങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ക്ക് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ രാഷ്ട്രീയ പാര്‍ടികള്‍ അടക്കമുള്ളവ പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. കോവിഡ് വ്യാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജൂലൈ രണ്ടിലെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. നാളെ തന്നെ വിശദാംശങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും.