സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.
തുടര്‍ച്ചയായി നാലാം ദിവസമാണ് രോഗികളുടെ എണ്ണം 400ന് മുകളില്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെയാണ് സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് 396 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായി. ഇതില്‍ 26 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്ന് ഒരു മരണമുണ്ട്. ആലപ്പുഴ ചുനക്കര നസീര്‍ ഉസ്മാന്‍കുട്ടി(47)യാണ് മരിച്ചത്. ഇയാള്‍ സൗദിയില്‍ നിന്ന് വന്നയാളാണ്.
8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.ഇന്നത്തെ രോഗികളില്‍ 130 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 68 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ബിഎസ്എഫ് -1
ഐടിബിപി -2
സിഐഎസ്എഫ് -2
ഹോട്ട്സ്പോട്ടുകള്‍ -227
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്.
പാലക്കാട് – 26
ആലപ്പുഴ -34
കാസര്‍കോട് -44
എറണാകുളം -70
മലപ്പുറം -58
തിരുവനന്തപുരം -201
പത്തനംതിട്ട -3
തൃശൂര്‍ -42
വയനാട് -12
കണ്ണൂര്‍ -12
ഇടുക്കി –
കൊല്ലം -23
കോഴിക്കോട് -58
കോട്ടയം -25