മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണകള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലാണ് ഹാജരായത്. കുറച്ചു സമയം മുമ്പാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് നോട്ടീസ് നല്‍കിയതെന്നാണ് വിവരം. എന്നാല്‍ നോട്ടീസ് ലഭിച്ച ഉടന്‍ തന്നെ തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ ശിവശങ്കര്‍ ഹാജരാവുകയായിരുന്നു.




































