മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യാന്‍ കൊച്ചിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്. 10 മിനിറ്റ് വീട്ടില്‍ ചെലവഴിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കസ്റ്റംസ് സംഘം തയ്യാറായില്ല.
ഇതോടെ അന്വഷണം ശിവശങ്കറിലേക്ക് കൂടി നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടി അന്വേഷണ പരിധിയില്‍ വരുന്നതോടെ സംസ്ഥാന സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും കൂടുതല്‍ ബുദ്ധിമുട്ടിലാവും.