HomeIndiaസച്ചിന്‍ പൈലറ്റ് ഔട്ട്

സച്ചിന്‍ പൈലറ്റ് ഔട്ട്

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി കോണ്‍ഗ്രസ് പാര്‍ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും സച്ചിന്‍ പൈലറ്റിന് നഷ്ടമായി. രണ്ടു മന്ത്രിമാരേയും കോണ്‍ഗ്രസ് പുറത്താക്കി. ബിജെപിയുമായി സച്ചിന്‍ പൈലറ്റ് ഒത്തുകളിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

പൈലറ്റിന്റെ വിശ്വസ്തരായ വിശ്വേന്ദര്‍ സിംഗ്, രമേഷ് മീണ എന്നീ മന്ത്രിമാരെ ആണ് പുറത്താക്കിയത്. രാജസ്ഥാന്‍ പിസിസി പ്രസിഡണ്ടായി ഗോവിന്ദ് സിംഗ് ദതാസ്‌ത്രെയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ വിശ്വാസവോട്ട് നേടാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

സത്യത്തെ വളച്ചൊടിക്കാം, പക്ഷേ തോല്‍പ്പിക്കാനാവില്ല എന്നായിരുന്നു ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയതിനെ കുറിച്ചുള്ള സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. കഴിഞ്ഞ 6 മാസമായി സത്തിന്‍ സര്‍ക്കാരിനെതിരെ ഗൂഡാലോചന നടത്തുക ആയിരുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഗവര്‍ണറെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാരിനെതിരെ ജനരോഷം പ്രകടമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സതീഷ് പുനിയ പറഞ്ഞു. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സമയം വരുമ്പോള്‍ ഞങ്ങള്‍ നടപടി ക്രമങ്ങള്‍ തുടങ്ങുമെന്നും സതീഷ് പുനിയ പറഞ്ഞു.

Most Popular

Recent Comments