HomeKeralaപരസ്യമായി കുറ്റം സമ്മതിച്ച് സൂരജ്

പരസ്യമായി കുറ്റം സമ്മതിച്ച് സൂരജ്

ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സൂരജ് കുറ്റം സമ്മതിച്ചത്. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഈ കേസ് രാജ്യശ്രദ്ധ നേടിയിരുന്നു.

ഭാര്യയായ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് സൂരജ് കൊന്നത്. ഉത്രയെ കൊല്ലാനായി രണ്ടുവട്ടമാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചത്. ഇതുവരെയും കുറ്റം നിഷേധിച്ചിരുന്ന സൂരജ് ആദ്യമായാണ് കുറ്റം സമ്മതിക്കുന്നത്. കരഞ്ഞു കൊണ്ടാണ് ഞാനാണ് ചെയ്തത്, അങ്ങിനെ ചെയ്തു. ഞാനാണ് കൊന്നത് എന്നാണ് സൂരജ് മാധ്യമങ്ങളോട് പറഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനായി സൂരജിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കുറ്റസമ്മതം നടത്തിയത്. ഇതോടെ കേസില്‍ പ്രോസിക്യൂഷന്‍ ജോലി എളുപ്പമാവുകയാണ്.

Most Popular

Recent Comments