ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണല്‍ റോഡ്

0

ചൈന അതിര്‍ത്തിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ശക്തമാക്കി ഇന്ത്യ. ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണല്‍ റോഡ് നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സൈന്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ആയുധങ്ങള്‍ എത്തിക്കാനും ഇത് സഹായകമാകും.

അസം-അരുണാചല്‍ സംസ്ഥാനങ്ങളെ 365 ദിവസവും ബന്ധിപ്പിക്കാനാകും എന്നതാണ് ഈ ടണല്‍ റോഡിന്റെ മറ്റൊരു പ്രധാന ഗുണം. സൈന്യത്തിന്റെ ആവശ്യം കൂടിയായിരുന്നു ഇത്. നാലുവരി തുരങ്കമാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 14.85 കിലോമീറ്റര്‍ നീളമുള്ള തുരങ്ക നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും. നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.