മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അന്വേഷണ സംഘം. ഇതിനായി കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് തീരുമാനം. കസ്റ്റംസ് ആക്ട് 108 വകുപ്പ് പ്രകാരമായിരിക്കും വിളിച്ചു വരുത്തി ചോദ്യം ചെയ്യുക.
സെക്രട്ടറിയറ്റിന് സമീപമുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് കള്ളക്കടത്തിന്റെ ഗൂഡാലോചന നടന്നതെന്ന് ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തപ്പോള്‍ മനസ്സിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക.