മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ഫോണ്‍ കോളുകളെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കരന്‍ നടത്തിയ ഫോണ്‍ വിളികളെ കുറിച്ചാണ് അന്വേഷിക്കുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇത് അന്വേഷിക്കുക. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവം അന്വേഷിക്കുന്നതും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ്.
എന്നാല്‍ ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യാന്‍ മാത്രമുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തില്‍ തെളിവുണ്ടെങ്കില്‍ അപ്പോള്‍ നടപടി ഉണ്ടാകും. ഇത് നേരത്തെ തന്നെ പറഞ്ഞതാണ്. തന്റെ ഓഫീസിലെ ചിലര്‍ ചില കാര്യങ്ങള്‍ മറച്ചുവെക്കുന്നു എന്നത് പതിവ് കഥകളില്‍ ഒന്ന് മാത്രമാണ്.
മന്ത്രി കെ ടി ജലീലിനെതിരെയുള്ള വാര്‍ത്തകള്‍ എല്ലില്ലാത്ത നാവ് കൊണ്ട് മെനഞ്ഞുണ്ടാക്കുന്ന കഥകള്‍ മാത്രമാണ്. യുഎഇ കോണ്‍സുലേറ്റ് പറഞ്ഞിട്ടാണ് മന്ത്രി സ്വപ്‌ന സുരേഷുമായി സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.