ശിവശങ്കര്‍ സസ്‌പെന്‍ഷനിലേക്ക്

0

മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പിണറായി വിജയന്റെ ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥനും ആയ എം ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

എന്നും ശിവശങ്കറിന്റെ സംരക്ഷകനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയപ്പെടുന്നത്. സ്പ്രിംഗ്‌ളര്‍ വിവാദ സമയത്ത് സിപിഎമ്മിന് ഉള്ളിലും ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നെല്ലാം ശിവശങ്കറിന് ഒപ്പമായിരുന്നു പിണറായി വിജയന്‍. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ ഗൂഡാലോചന നടന്നത് പോലും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഫ്‌ളാറ്റിലായിരുന്നു എന്ന റിപ്പോര്‍ട്ടുകളും സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നു.

ശിവശങ്കറിനെതിരെ എന്‍ഐഎ യോ കസ്റ്റംസോ നടപടി എടുക്കുകയാണെങ്കില്‍ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ല എന്ന വാദം നിലനില്‍ക്കില്ല. അതുകൊണ്ട് തന്നെയാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത് താല്‍ക്കാലികമായി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.