ആസൂത്രണം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍

0

യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണകള്ളക്കടത്തിലെ ഗൂഡാലോചന നടന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു എന്ന് സൂചന. ഇത് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസ് അന്വേഷിക്കുന്നു. ഫ്‌ളാറ്റിലെ സന്ദര്‍ശക ഡയറി പിടിച്ചെടുത്ത സംഘത്തിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ശിവശങ്കര്‍ ഇല്ലാത്ത സമയത്തും പ്രതികള്‍ എത്താറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ കള്ളക്കടത്തില്‍ ഉന്നതതല ബന്ധം വെളിവാകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാന ഉദ്യോഗസ്ഥന്‍ കേസില്‍ ഉള്‍പ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ വിയര്‍ക്കേണ്ടി വരും.