ഉത്തര്‍പ്രദേശിലെ അഴിമതിയും കുറ്റകൃത്യങ്ങളും അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും നേരെ അസഹിഷ്ണുതയുള്ള നിലപാടാണ് സംസ്ഥാനത്തിനെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ സുരക്ഷ തന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് നിറവേറ്റും. അതിനായുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും ആഗോള കൂട്ടായ്മയെ സംബോധന ചെയ്യവേ യുപി മുഖ്യമന്ത്രി പറഞ്ഞു.
കൊടും കുറ്റവാളി വികാസ് ദുബൈ അടക്കമുള്ളവരുടെ ഏറ്റുമുട്ടല്‍ കൊലപാതകം വിവാദമായിരിക്കെയാണ് നിലപാട് വ്യക്തമാക്കി യോഗി ആദിത്യനാഥ് രംഗത്ത് വന്നത്.