സ്വര്‍ണകള്ളക്കടത്ത് കേസില്‍ അന്വേഷണം ചടുലമാക്കി കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ ഭാഗമായി ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് നിന്നാണ് പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണ് കസ്റ്റഡിയിലായത്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി.
രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണകള്ളക്കടത്ത് സംഘമാണ് സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ടവര്‍ എന്നാണ് കസ്റ്റംസ് പറയുന്നത്. ഇന്നലെ ബംഗളുരുവില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും കൊച്ചിയിലേക്ക് കൊണ്ടുവരികയാണ് എന്‍ഐഎ സംഘം. ഉച്ചതിരിഞ്ഞ് മൂന്നോടെ എത്തുമെന്നാണ് പ്രതീക്ഷ. റോഡ് മാര്‍ഗമാണ് യാത്ര. വിമാനം വഴിയായാല്‍ 14 ദിവസം ക്വാറന്റീന്‍ വേണ്ടിവരുമെന്നതിനാലാണ് ഇത്. രണ്ട് ദിവസം മുന്‍പാണ് സ്വ്പ്‌നയും സംഘവും ബംഗളുരുവില്‍ എത്തിയതെന്നാണ് സൂചന.