488, സമ്പര്‍ക്കത്തില്‍ 234

0

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 167 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ ഇതര സംസ്ഥനങ്ങളില്‍ നിന്നും വന്നവരാണ്. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. 143 പേര്‍ക്ക് ഇന്ന് കോവിഡ് മുക്തി നേടാനായി.

കോവിഡില്‍ ഒരു മരണം കൂടിയായി. ഇന്നലെ എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായരാണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 79 വയസ്സായിരുന്നു.

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത 11 കേസുകളുണ്ട്. എറണാകുളത്ത് 5 പേരുടെ ഉറവിടം വ്യക്തമല്ല.  മലപ്പുറത്ത് 25 ഉറവിടം അറിയാത്ത കേസുകള്‍. കാസര്‍കോട് 2 പേരുടെ ഉറവിടം വ്യക്തമല്ല. കൊല്ലത്ത് രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല

ഇന്റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് -2

ബിഎസ്എഫ് -2
ബിഎസ്ഇ -4

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -69 (46 പേര്‍ക്കും സമ്പര്‍ക്കം മൂലം)

കൊല്ലം – 18 ( 7 പേര്‍ക്ക് സമ്പര്‍ക്കം മൂലം)

കോട്ടയം – 15 (4 പേര്‍ക്ക് സമ്പര്‍ക്കം മൂലം)

പത്തനംതിട്ട – 54 (25 പേര്‍ക്കും സമ്പര്‍ക്കം മൂലം)

ഇടുക്കി – 5

ആലപ്പുഴ -87 ( 51 പേര്‍ക്കും സമ്പര്‍ക്കം മൂലം)

എറണാകുളം – 47 (30 പേര്‍ക്ക് സമ്പര്‍ക്കം മൂലം)

തൃശൂര്‍ – 29

പാലക്കാട് – 48

മലപ്പുറം -51 (27 പേര്‍ക്ക് സമ്പര്‍ക്കം മൂലം)

കോഴിക്കോട് – 17 ( 8 പേര്‍ക്ക് സമ്പര്‍ക്കം മൂലം)

വയനാട് – 11

കണ്ണൂര്‍ – 19

കാസര്‍കോട് – 18 ( 7 പേര്‍ക്ക് സമ്പര്‍ക്കം മൂലം)

ആകെ ഹോട്ട്സ്പോട്ടുകള്‍ – 195
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 16