ആ ബാഗുകള്‍ കണ്ടെത്തി

0

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ബാഗുകള്‍ കസ്റ്റംസ് സംഘം കണ്ടെടുത്തു. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ബഗേജുകള്‍ കണ്ടെടുത്തത്.

അഞ്ച് ക്യാരീബാഗുകള്‍ ആണ് കണ്ടെടുത്തത്. പ്രതിയായ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡുകള്‍ നടത്തിയത്.ഡിപ്ലോമാറ്റിക് ബാഗുകള്‍ വിമാനത്താവളത്തില്‍ നിന്ന് കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോയാണ് തുറക്കേണ്ടത്. എന്നാല്‍ അതുണ്ടായിട്ടില്ലെന്നതിന്റെ തെളിവു കൂടിയാണ് ബാഗുകള്‍ കണ്ടെടുത്ത സംഭവം. എന്തായാലും കേസില്‍ കസ്റ്റംസിന് നിര്‍ണായക തെളിവാണ് ലഭിച്ചത്.