പൗരത്വ പ്രക്ഷോഭത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആയുധമാക്കി പ്രധാനമന്ത്രിയുടെ പ്രതിരോധം. പൗരത്വ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായിയുടെ നിയമസഭയിലെ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് മോഡി പ്രതിപക്ഷത്തെ ആക്രമിച്ചത്.
പ്രക്ഷോഭത്തിനു പിന്നില്‍ തീവ്രസ്വഭാവമുള്ളവര്‍ ഉണ്ടെന്ന് കേരളത്തിലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തീവ്രസ്വഭാവമുള്ളവരുടെ അരാജകത്വം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ രീതിയില്‍ സ്വന്തം സംസ്ഥാനത്ത് ഇത്തരക്കാരില്‍ നിന്ന് അരാജകത്വം നേരിടുമ്പോള്‍ ആ അരാജകത്വം ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും എങ്ങനെയാണ് അനുവദിക്കാന്‍ കഴിയുകഎന്നും മോഡി ചോദിച്ചു.