പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം നാം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ജനങ്ങള്‍ തയ്യാറാകണം.
പൊതുസ്ഥലങ്ങളിലും റോഡുകളിലും തുപ്പുന്ന ശീളം പലര്‍ക്കുമുണ്ട്. പ്രസിദ്ധമായ ബനാറസ് പാന്‍ പോലുള്ളവ ചവച്ച് ആളുകള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ഇത് നമ്മള്‍ മാറ്റണം. പൊതു സ്ഥലങ്ങളില്‍ രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. മാസ്‌ക്ക് ധരിക്കുകയും കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. ഈ പുതിയ ശീലങ്ങള്‍ ആവണം ഇന്ത്യയുടെ സംസ്‌ക്കാരത്തിന്റ ഭാഗമാക്കാന്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗം ഉപേക്ഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വാരണാസി ആസ്ഥാനമായുള്ള സര്‍ക്കാരിതര സംഘടനകളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.