പൂന്തുറയില്‍ നിയന്ത്രണം ലംഘിച്ച് നാട്ടുകാര്‍

0

സൂപ്പര്‍ സ്‌പ്രെഡ് ഭീഷണി വകവെക്കാതെ റോഡിലിറങ്ങി പ്രതിഷേധിച്ച് പൂന്തുറയിലെ നാട്ടുകാര്‍. കോവിഡ് പടരുന്നു എന്നത് വ്യാജ പ്രചാരണമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പൊലീസ് അനുവദിക്കുന്നില്ലെന്ന് ജനം പരാതിപ്പെട്ടു.

പൊലീസുമായി വാക്കേറ്റം നടത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു. പൂന്തുറയില്‍ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും തങ്ങളുടെ വാര്‍ഡില്‍ മാത്രം കടുത്ത നിയന്ത്രണമാണെന്ന് സ്ത്രീകള്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്.