ശശികുമാര്‍ – സമുദ്രക്കനി കൂട്ടുകെട്ടില്‍ നാടോടികള്‍ സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് വന്നു. 2009ല്‍ പുറത്ത് വന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം വമ്പന്‍ ഹിറ്റായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം എത്തുമ്പോള്‍, അത് ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയല്ല. മറിച്ച് പുതിയൊരു പശ്ചാത്തലത്തിലാണ് സമുദ്രക്കനി നാടോടികള്‍ 2 ഒരുക്കുന്നത്. താരനിരയിലും വലിയ മാറ്റമുണ്ട്. ശശികുമാറിനൊപ്പം അഞ്ജലിയും അതുല്യ രവിയുമൊക്കെയാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജനുവരി 31നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.