HomeBusinessകേരള ബജറ്റ് : കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും വിലകൂടും

കേരള ബജറ്റ് : കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും വിലകൂടും

രണ്ട് ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതമാനവും നികുതി കൂട്ടി കേരളം ബജറ്റ്. ഇതുവഴി ഇരുന്നൂറ് കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്. പത്തുലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനം വില്‍ക്കുമ്പോള്‍ വാഹനം വില്‍ക്കുന്നവര്‍ ഒരു ശതമാനം നികുതി പിടിച്ച് ആദായ നികുതി വകുപ്പിന്‌ അടക്കേണ്ടതുണ്ട്. ഇതുപിന്നീട് വാഹന ഉടമ അടയ്ക്കുന്ന നികുതിയില്‍ ക്രമീകരിക്കാവുന്നതാണ്. എന്നാൽ ഈ തുക വാങ്ങല്‍ വില കണക്കാക്കുമ്പോള്‍ ഉള്‍പ്പെടില്ല.
പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക മോട്ടോര്‍ ബൈക്കുകള്‍, ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ചുശതമാനമാക്കി നിജപ്പെടുത്തും.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം സര്‍ക്കാരിന്റെ നയമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കും. പുതുതായി വാങ്ങുന്ന പെട്രോള്‍ ഡീസല്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതിക്ക് ഏര്‍പ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളഞ്ഞു. പകരം ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി 2500 രൂപയായി നിജപ്പെടുത്തും.

Most Popular

Recent Comments