HomeKeralaഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ അന്തരിച്ചു

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ അന്തരിച്ചു

മുതിർന്ന ആർഎസ്‍എസ് പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി.പരമേശ്വരൻ അന്തരിച്ചു. 93 വയസായിരുന്നു. ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കന്യാകുമാരി വിവേകാന്ദന കേന്ദ്രം അധ്യക്ഷൻ, ദില്ലി ദീൻ ദയാൽ റിസർച്ച് സെന്റർ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 2004ൽ പത്മശ്രീ പുരസ്കാരവും 2018ൽ പത്മവിഭൂഷൺ പുരസ്കാരവും പരമേശ്വരനെ തേടിയെത്തി. അമൃതകീർത്തി പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും പരമേശ്വരനെ തേടിയെത്തി.
ചെറുപ്പം മുതൽ സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു. 1950 ൽ മുഴുവൻ സമയപ്രവർത്തകനായി. 57 ൽ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറി ചുമതല വഹിച്ചു.

Most Popular

Recent Comments