മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണം. അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീക്ക് ഐടി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ജോലി കിട്ടിയത് എങ്ങനെയെന്ന് വിശദമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സീനിയര്‍ ഫെലോ ആയിട്ടാണ് അമേരിക്കന്‍ പൗരതെ നിയമിച്ചത്. ഇതു കൂടാതെ നൂറുകണക്കിന് അനധികൃത നിയമനങ്ങളാണ് ഐടി വകുപ്പില്‍ നടക്കുന്നത്. ഇത്തരം അനധികൃത നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തന്നെയാണ്. സര്‍വീസ് റൂള്‍ ലംഘിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണം.
അഗ്നിപര്‍വതത്തിന് മുകളില്‍ നില്‍ക്കുന്നത് സംസ്ഥാനമല്ല, എല്‍ഡിഎഫ് സര്‍ക്കാരാണ്. സംസ്ഥാനത്തെ എല്ലാ കൊള്ളയുടേയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. പച്ചനുണയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനങ്ങളില്‍ പറയുന്നത്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം. നട്ടെല്ലുണ്ടെങ്കില്‍ മന്ത്രിസഭ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.