താന്‍ നിരപരാധിയെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. ഇ ഫയലിംഗ് വഴി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ വാദം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് കസ്റ്റംസില്‍ വിവരം അല്വേഷിച്ചതെന്നും സ്വപ്‌ന.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ആക്ടിംഗ് കോണ്‍സുലേറ്റ ജനറലായി പ്രവര്‍ത്തിക്കുന്ന റാഷിദ് ഖാമിസ് അല്‍ ഷമെയ്‌ലി ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ കസ്റ്റംസില്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. തനിക്ക് വന്ന കാര്‍ഗോ വൈകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നാണ് റാഷിദ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിലേക്ക് ഇമെയില്‍ അയച്ചു. താന്‍ നേരിട്ട് പോയിട്ടില്ല.
പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ കീഴിലെ കരാര്‍ ജീവനക്കാരിയാണ് താന്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും സ്വപ്‌ന സുരേഷ് ജാമ്യ ഹര്‍ജിയില്‍ പറഞ്ഞു.