തിരുവനന്തപുരം കള്ളക്കടത്ത് കേസില്‍ ഒരു ഉന്നതനും രക്ഷപ്പെടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഴുവന്‍ പേരെയും പിടിക്കും.
വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ കീഴിലായത് കൊണ്ടാണ് ഇപ്പോള്‍ ഈ കള്ളക്കടത്ത് പിടികൂടിയത്. സംസ്ഥാന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുള്ള പങ്ക് നിഷേധിക്കാനാകില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടി പങ്കാളിയായ കേസാണിത്. മുഖ്യപ്രതിയുമായി സെക്രട്ടറിക്കുള്ള വല്ലാത്ത ബന്ധം അറിഞ്ഞിട്ടും എന്ത് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് മുഖ്യപ്രതിയുമായി ബന്ധമുള്ളത്.
സ്പീക്കറും മുഖ്യമന്ത്രിക്കും ഏറെ അടുപ്പമുള്ള വ്യക്തിയാണ് മുഖ്യപ്രതിയായ വനിത. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന വ്യക്തിയെയാണ് മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിയമിച്ചത്. ഉയര്‍ന്ന ശമ്പളം നല്‍കിയും വലിയ അധികാര കേന്ദ്രമാക്കിയും സ്വപ്നയെ നിയമിച്ചതാര്. സ്പീക്കറുടെ ബന്ധം അദ്ദേഹം തന്നെ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഈ വനിതയുടെ സഹായം പല കാര്യങ്ങള്‍ക്കും തേടിയിട്ടുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന വ്യക്തിയെയാണ് മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിയമിച്ചത്. ഉയര്‍ന്ന ശമ്പളം നല്‍കിയും വലിയ അധികാര കേന്ദ്രമാക്കിയും സ്വപ്നയെ നിയമിച്ചതാര്. സ്പീക്കറുടെ ബന്ധം അദ്ദേഹം തന്നെ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഈ വനിതയുടെ സഹായം പല കാര്യങ്ങള്‍ക്കും തേടിയിട്ടുണ്ട്.
ശിവശങ്കറിന്റെ അവധിയെടുക്കല്‍ ശിക്ഷാ നടപടിയല്ല. മുഖ്യമന്ത്രിയും സര്‍ക്കാരും എന്ത് ചെയ്യുന്നു എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. സംസ്ഥാനം അവരുടെ കടമ നിര്‍വഹിക്കണം. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.