രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തിലേക്ക്. രോഗികളുടെ എണ്ണം 6,48,315 ആയി. മരണം 18,655. കഴിഞ്ഞ 24 മണിക്കൂറിനിടെ 442 പേര്‍ മരിച്ചു. ഇതുവരെ 3,94,227 പേര്‍ക്ക് രോഗമുക്തി ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ ആശുപത്രിയില്‍ 2,35,433 പേര്‍ ചികിത്സയിലൂണ്ട്.