ഇടതുപക്ഷ നേതാക്കളുടെ പ്രശംസയില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ടിയുമായും ചര്‍ച്ച നടത്തിയിട്ടില്ല.
കേരള കോണ്‍ഗ്രസിനോട് യുഡിഎഫ് കാണിച്ചത് നീതികേടാണ്. വെറുമൊരു പ്രാദേശിക വിഷയത്തെയാണ് ഇത്ര വലിയ പ്രശ്‌നമാക്കി കാണിച്ചത്. നേരത്തെ പറഞ്ഞ പോലെ യുഡിഎഫ് പുറത്താക്കിയത് മാണി സാറിനെയാണ്. എന്നും ജനങ്ങളോടൊപ്പമാണ് കേരള കോണ്‍ഗ്രസ് പാര്‍ടി. യുഡിഎഫിന് ജനകീയ മുഖം നല്‍കിയത് മാണി സാറാണ്. അത് കാരുണ്യ ആയാലും പെന്‍ഷന്‍ പദ്ധതികള്‍ ആയാലും. ഞങ്ങള്‍ ജനങ്ങളോടൊപ്പം നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.