ചൈനയെ ‘റോഡിലിറക്കില്ല’

0

രാജ്യത്തെ ഹൈവേ അടക്കമുള്ള ഇന്ത്യന്‍ റോഡ് നിര്‍മാണത്തില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു.

സംയുക്ത റോഡ് നിര്‍മാണ സംരഭങ്ങളിലും ചൈനീസ് കമ്പനികളെ അനുവദിക്കില്ല.ചൈനീസ് കമ്പനികളുമായുള്ള കൂട്ട് സംരംഭങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ല. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ് നിക്ഷേപകരെ ഉള്‍പ്പെടുത്തില്ല. ഹൈവേ നിര്‍മാണത്തിനായി പുതിയ സര്‍ക്കാര്‍ നയം കൊണ്ടുവരും. നിലവിലുള്ള പദ്ധതികള്‍ക്കും വരാനിരിക്കുന്ന ടെന്‍ഡറുകള്‍ക്കും തീരുമാനം ബാധകമായിരിക്കുമെന്നും ഗഡ്ഗരി പ്രസ്താവനയില്‍ പറഞ്ഞു.