കൊവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ അഞ്ചുമാസം കൂടി നീട്ടിയപ്പോൾ സംസ്ഥാന സർക്കാർ ബസ് ഉടമകളെ സഹായിക്കാൻ പാവങ്ങളുടെ പണം പിടിച്ചുപറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പണമുള്ളവർ സ്വന്തം വാഹനത്തിൽ പോകുമ്പോൾ പാവപ്പെട്ടവരും സാധാരണക്കാരുമാണ് ബസ് ഗതാഗതത്തെ ആശ്രയിക്കുന്നത്. വൈദ്യുതിബിൽ,വെള്ളക്കരം വർദ്ധനകൾക്ക് പിന്നാലെ പ്രതിസന്ധിഘട്ടത്തിൽ ഒരിക്കൽ കൂടി പിണറായി ജനങ്ങളെ പിന്നിൽ നിന്നും കുത്തിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.