തങ്ങളെ യുഡിഎഫ് പുറത്താക്കിയത് തന്നെയെന്ന് ജോസ് കെ മാണി. പ്രതിപക്ഷ നേതാവ് ഇന്ന് പറഞ്ഞത് സാങ്കേതിക തിരുത്തലാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജിവെക്കില്ല. കൂറ് മാറിയ വ്യക്തിക്ക് പ്രസിഡണ്ട് പദവി നല്‍കണമെന്ന് പറയുന്നത് യുക്തിയില്ലായ്മ തന്നെയാണ്.
കെ എം മാണിയുടെ പ്രസ്ഥാനത്തോട് യുഡിഎഫ് കാണിച്ചത് കടുത്ത അനീതിയാണ്. എന്നാല്‍ ഒരു തിരുത്തും യുഡിഎഫ് വരുത്തിയിട്ടില്ല. ഇന്ന് പുറത്തിറങ്ങിയ യുഡിഎഫ് പ്രഖ്യാപനത്തില്‍ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല. പഴയ രാഷ്ട്രീയ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു.