എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നാളെ പൊലീസ് ചോദ്യം ചെയ്യില്ല. ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് വെള്ളാപ്പള്ളി അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തീരുമാനം മാറ്റിയത്. എന്നാല്‍ കേസില്‍ തീര്‍ച്ചയായും നടേശനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
എസ്എന്‍ഡിപി നേതാവായിരുന്ന മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നാളെ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. മഹേശന്റെ ആത്മഹത്യ കുറിപ്പിലും ഡയറിയിലും വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്. ഇന്ന് വെള്ളാപ്പള്ളിയുടെ വലം കയ്യായ അശോകനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ലഭിച്ച നിര്‍ണായക മൊഴികളുടെ വിശ്വാസ്യത ലഭിക്കാനും വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് കരുതുന്നത്.