HomeKeralaകണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ

കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ.

അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുത്. മെഡിക്കൽ ആവശ്യങ്ങൾ, അവശ്യ സാധനങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾക്കൊഴികെയുള്ളവരുടെ സഞ്ചാരം കർശനമായി നിയന്ത്രിക്കും.

കണ്ടെയ്ൻമെൻറ് സോണുകളിൽ ഉൾപ്പെടുന്ന കോടതികൾ, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന കാര്യാലയങ്ങൾ എന്നിവ ഒഴികെയുള്ള മറ്റെല്ലാ സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളും കണ്ടെയ്ൻമെൻറ് സോണായി നിലനിൽക്കുന്ന കാലയളവിൽ പ്രവർത്തിക്കുന്നത് അനുവദനീയമല്ല.

പ്രവർത്തനാനുമതി നൽകിയ കാര്യാലയങ്ങൾ സംസ്ഥാന സർക്കാർ ഉത്തരവിലെ മാനദണ്ഡപ്രകാരം ഏറ്റവും കുറവ് ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കണം.

ബാങ്കിംഗ് സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ ഉച്ച രണ്ട് മണി വരെ പരമാവധി പകുതി ജീവനക്കാരെ മാത്രം ജോലിക്ക് നിയോഗിച്ച് പ്രവർത്തിക്കണം. ഒരേസമയം, മൂന്ന് ഉപഭോക്താക്കൾക്ക് മാത്രം സ്ഥാപനത്തിനകത്ത് പ്രവർത്തനാനുമതി നൽകണം.
കൂടാതെ, പൊതുസ്ഥലങ്ങളിലലും പൊതുസ്ഥലങ്ങളുടെ നിർവചനത്തിൽ വരുന്ന സ്ഥലങ്ങളിലും മൂന്ന് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല.

പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. അനുവദനീയമായ സ്ഥാപനങ്ങളിൽതന്നെ ഒരേ സമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ പാടില്ല.

അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെ മാത്രം പ്രവർത്തിക്കാം. പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കാനായി അന്യസംസ്ഥാനങ്ങളിൽനിന്നും ഒരു കാരണവശാലും തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല.

വീടുകൾ തോറും കയറിയിറങ്ങി കച്ചവടം നടത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങൾക്ക് പുറമെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷാനടപടികൾ കൂടി സ്വീകരിക്കുമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

Most Popular

Recent Comments