നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ‘ഡ്രീം കേരള’ എന്ന പേരിലുള്ള പദ്ധതി പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്.
വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും മടങ്ങി വരുന്ന വിവിധ മേഖലയിലെ വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്താന്‍ ഈ പദ്ധതി ഉപകാരപ്പെടും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനത്തിനും നിര്‍ദേശവും ആശയവും സമര്‍പ്പിക്കും. ആശയം ചര്‍ച്ച ചെയ്യാന്‍ ഹാക്കത്തോണ്‍ നടത്തും. വിദഗ്‌ദോപദേശം നല്‍കാന്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റിയായിരിക്കും നേതൃത്വം നല്‍കുക. നടത്തിപ്പിന് ഡോ. കെ എം ഏബ്രഹാം ചെയര്‍മാനായി സമിതി ഉണ്ടാകും.





































