HomeKeralaവെള്ളാപ്പള്ളിയെ ചോദ്യം ചെയ്യും

വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യും

മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പളള്ളി നടേശനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനം. വെള്ളാപ്പള്ളിയുടെ അനുയായി അശോകനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ചില സംശയങ്ങളുടെ ദൂരീകരണത്തിനും ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പൊലീസ് കരുതുന്നു.

വെളളാപ്പള്ളി നടേശനെ ചോദ്യം ചെയ്യണമെന്ന് മഹേശന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ എസ്എന്‍ഡിപി വിമതരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. മഹോശന്റെ ആത്മഹത്യ കുറിപ്പിലും വെള്ളാപ്പള്ളിക്കെതിരെ ശക്തമായ ആരോപണമുണ്ട്. മഹേശന്‍ നിരപരാധിയാണെന്നും അവനെ ചിലര്‍ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. എന്നാല്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് മഹേശനെതിരെ കടുത്ത ആരോപണമാണ് ഉയര്‍ത്തിയത്. കോടികളുടെ തിരിമറി നടത്തിയെന്നും അതിനാല്‍ കേസില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നും തന്നോട് പറഞ്ഞതായും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ശാശ്വതീകാനന്ദയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരിയും രംഗത്ത് വന്നിട്ടുണ്ട്. ഇതിലും വെള്ളാപ്പള്ളിയെ സംശയത്തില്‍ നിര്‍ത്തുന്നുണ്ട്.

Most Popular

Recent Comments