സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 86 പേര്‍ വിദേശത്ത് നിന്നും 51 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 പേര്‍ക്ക് സമ്പര്‍ക്കം മൂലവും. 131 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
കഴിഞ്ഞ ദിവസം കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്റെ സ്രവ പരിശോധന ഫലം പോസിറ്റീവായി.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
മലപ്പുറം -34
കണ്ണൂര്‍ -27
പാലക്കാട്- 17
തൃശൂര്‍ -18
എറണാകുളം- 12
കാസരകോട് – 10
ആലപ്പുഴ – 8
പത്തനംതിട്ട, കോഴിക്കോട് – 6
തിരുവനന്തപുരം – 4
കൊല്ലം – 3
വയനാട് – 3
ഇടുക്കി – 1
ഇന്ന് 290 പേരെ ആുപത്രിയില്‍ പ്രവേശിപ്പിച്ചു
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -124
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള പൊന്നാനിയില്‍ കര്‍ശന നിരീക്ഷണം നടപ്പാക്കും. ഐജി അശോക് യാദവ് പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും.
പഞ്ചായത്തുകളില്‍ 5 കടകള്‍ക്ക് മാത്രം തുറക്കാം
സാധനങ്ങള്‍ ആവശ്യമുള്ളവര്‍ പൊലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം. വളണ്ടിയര്‍മാര്‍ വീട്ടിലെത്തിക്കും.