HomeKeralaജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല

ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് തീരുമാനിച്ചതെന്നും ചെന്നിത്തല.

പ്രശ്‌ന പരിഹാരത്തിന് നാല് മാസം ശ്രമിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കിയിരുന്നു. പാല ഉപതെരഞ്ഞെടുപ്പിന്റെ തലേന്നാണ് ധാരണ ഉണ്ടാക്കിയത്. യുഡിഎഫ് തീരുമാനം അംഗീകരിച്ചാല്‍ ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments