സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധനക്ക് ഇടയാക്കിയത്. മിനിമം ചാര്‍ജായ എട്ട് രൂപയ്ക്ക് നേരത്തെ 5 കിലോമീറ്റര്‍ സഞ്ചരിക്കാമായിരുന്നു. ഇപ്പോള്‍ അത് രണ്ടര കിലോമീറ്ററാക്കി കുറച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
എന്നാല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ദൂരപരിധി അടിസ്ഥാനത്തിലാണ് ചാര്‍ജുകള്‍ പലയിടത്തും ഈടാക്കുന്നത്. സ്റ്റോപ്പുകള്‍ അടിസ്ഥാനമാക്കിയുള്ള ഫെയര്‍ സ്റ്റേജാണ് നിലവിലുള്ളത്. ഇത് തികച്ചും അശാസ്ത്രീയവും ജനങ്ങളെ കൊള്ളയടിക്കുന്നതും ആയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.