ഒരു കാലത്തും രാഷ്ട്രീയ അഭയാര്‍ഥിയല്ല

0

ജോസ് കെ മാണിയുടെ ആരോപണങ്ങളും വാദങ്ങളും തള്ളി പി ജെ ജോസഫ്. തനിക്ക് കെ എം മാണി രാഷ്ട്രീയ അഭയം തന്നുവെന്ന ജോസ് കെ മാണിയുടെ ആരോപണം സത്യവിരുദ്ധമാണെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ഒരു കാലത്തും രാഷ്ട്രീയ അഭയാര്‍ഥിയല്ല. രാഷ്ട്രീയ അഭയം തേടി എവിടെയും അലഞ്ഞിട്ടുമില്ല. മന്ത്രിസ്ഥാനം രാജിവെച്ചാണ് താന്‍ കേരല കോണ്‍ഗ്രസ് പാര്‍ടികളുടെ ലയനത്തിന് കൂട്ടുനിന്നത്. എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമ്പോള്‍ ഒന്നരവര്‍ഷം കൂടി കാലവധി ഉണ്ടായിരുന്നു. ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തില്‍ നില്‍ക്കുമ്പോള്‍ കെ എം മാണി തന്നെ വന്ന് കാണുകയായിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ടികള്‍ ഒന്നിക്കാന്‍ വേണ്ടി ത്യാഗം സഹിക്കുകയായിരുന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.