പ്രതീകാത്മക വാഹന ബന്ദ്

0

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് വ്യത്യസ്ഥ സമര രൂപവുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ന് പ്രതീകാത്മക കേരള ബന്ദ് നടത്തിയാണ് പ്രതിഷേധം. നിരന്തരം വര്‍ധിക്കുന്ന ഇന്ധന വില വര്‍ധവിനെതിരെയാണ് സമരം.

ഇന്ന് രാവിലെ 11 മുതല്‍ 15 മിനിറ്റ് റോഡില്‍ വാഹനം നിര്‍ത്തിയിടാനാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്. ജര്‍മനിയില്‍ ഇന്ധന വില വര്‍ധനവിനെതിരെ വാഹന ഉടമകള്‍ കാണിച്ച സമര രീതിയാണ് യൂത്ത് കോണ്‍ഗ്രസ് ഇവിടെ പരീക്ഷിക്കു്‌നത്. ജര്‍മനിയില്‍ വാഹന ഉടമകള്‍ റോഡില്‍ വാഹനം ഉപേക്ഷിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഏകദേശം കാല്‍ ലക്ഷത്തിലധികം വാഹനങ്ങള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് .യൂത്ത് കോണ്‍ഗ്രസ് പ്രതീക്ഷ.