HomeKeralaബസ് സ്‌റ്റോപ്പില്‍ ഹാന്റ്‌സ് ഫ്രീ സാനിറ്റൈസര്‍

ബസ് സ്‌റ്റോപ്പില്‍ ഹാന്റ്‌സ് ഫ്രീ സാനിറ്റൈസര്‍

ലയണ്‍സ് പ്രവര്‍ത്തന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ പ്രശസ്ത ലയണ്‍സ് ക്ലബ്ബായ പുറ്റേക്കര ബാഴ്‌സലോണ സേവന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ബാഴ്‌സലോണ ഇന്ന് പുറ്റേക്കരയിലെ ബസ് സ്‌റ്റോപ്പില്‍ ഹാന്റ്‌സ് ഫ്രീ സാനിറ്റൈസര്‍ മെഷീന്‍ സ്ഥാപിച്ചു. മറ്റുള്ളവരുമായി സമ്പര്‍ക്കം ഇല്ലാതെ തന്നെ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ ബസ് സ്‌റ്റോപ്പില്‍ എത്തുന്നവര്‍ക്ക് ഇതിലൂടെ സാധിക്കും.

ലയണ്‍സ് ഡിസ്ട്രിക്ടറ്റ് അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി ബിജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്റെ ഭാഗമായാണ് ഹാന്റ്‌സ് ഫ്രീ സാനിറ്റൈസര്‍ സ്ഥാപിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബിജോയ് ആലപ്പാട് പറഞ്ഞു. ക്ലബ് പ്‌സിഡണ്ട് നവീന്‍ സ്വഗതം പറഞ്ഞു.

ക്ലബ് ജൂലായ് ഒന്നിന് തുടങ്ങുന്ന ലയണ്‍സ് പ്രവര്‍ത്തന വര്‍ഷാരംത്തിന്റെ ഭാഗമായി മരങ്ങള്‍ നട്ടു പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തി. പുറ്റേക്കരയിലും പരിസരങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് ബാഴ്‌സലോണ ക്ലബ് ലക്ഷ്യമിടുന്നത്.

Most Popular

Recent Comments