സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 65 പേര്‍ വിദേശത്ത് നിന്നും 46 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗബാധയുണ്ടായി. ഒരു മരണവും ഇന്നുണ്ട്. തിരുവന്തപുരത്താണ് മരണം. 27 ന് മരണമടഞ്ഞ നെട്ടയം തങ്കപ്പന് കോവിഡ് സ്ഥിരീകരിച്ചു.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
മലപ്പുറം -32
കണ്ണൂര്‍ -26
പാലക്കാട് -17
കൊല്ലം -12
എറണാകുളം -10
ആലപ്പുഴ -9
കാസര്‍കോട് -8
തിരുവനന്തപുരം -5
തൃശൂര്‍, കോഴിക്കോട് -4
കോട്ടയം -3
പത്തനംതിട്ട -1
കണ്ണൂരില്‍ 9 പേര്‍ സിഐഎസ്എഫുകാരാണ്.
ഇന്ന് രോഗം ഭേദമായവര്‍ -75
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -19
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -127