നിരോധിച്ച കമ്പനി തന്നെ

0

ഇ മൊബിലിറ്റി പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രൈസ് വാട്ടര്‍ ഹൗസ് ഇന്ത്യ എന്ന പേരിലാണ് അന്താരാഷ്ട്ര കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്.

ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാനുള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സെബി നിരോധിച്ച കമ്പനിക്കാണ് നല്‍കിയത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ വിവിധ പേരുകളില്‍ കമ്പനികള്‍ രൂപീകരിച്ചു. പ്രൈസ് വാട്ടര്‍ ഹൗസ് ഇന്ത്യ എന്ന കമ്പനിയെ നിരോധിക്കാതെ ഇടപാടുകള്‍ തടയാന്‍ കഴിയില്ലെന്ന് സെബി പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ എംപാനല്‍ ചെയ്ത കമ്പനിയുമായി കരാറിനായി പാലിക്കേണ്ട നിബന്ധനകളും സംസ്ഥാനം പാലിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.