നമ്മള്‍ ഭേദപ്പെട്ട നിലയില്‍

0

ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചു. രാജ്യം കോവിഡിനെതിരായ യുദ്ധം തുടരുകയാണ്. അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണം. മഴക്കാലത്ത് മറ്റ് രോഗങ്ങളെ കുറിച്ചും ശ്രദ്ധ വേണം.

ഗ്രാമത്തലവന്‍ മുതല്‍ പ്രധാനമന്ത്രിക്ക് വരെ നിയമം ബാധകം. 1.75 ലക്ഷം കോടി രൂപയാണ് പാവപ്പെട്ടവര്‍ക്കായി ചെലവഴിച്ചത്. പാവപ്പെട്ടവര്‍ പട്ടിണിയാവരുത്. അത് സര്‍ക്കാരിന്റെ കടമ. 80 കോടി പേര്‍ക്ക് റേഷന്‍ നല്‍കി. 9 കോടി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 18,000 കോടി രൂപ നിക്ഷേപിച്ചു.

രാജ്യത്ത് കോവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും മരണം കുറവാണ്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ജാഗ്രത കുറവുണ്ട്. ഇത് മാറ്റണം. നമ്മള്‍ കോവിഡ് ഭീഷണിയില്‍ നിന്ന് മാറിയിട്ടില്ല.

പിഎം ഗരീബ കല്യാണ്‍ അന്ന യോജന നീട്ടി

നവംബര്‍ വരെയാണ് നീട്ടിയത്
5 കിലോഗ്രാം അരി പാവപ്പെട്ടവര്‍ക്ക് നല്‍കും

വണ്‍ റേഷന്‍ കാര്‍ഡ് വണ്‍ നേഷന്‍ പദ്ധതി നടപ്പാക്കും.

വോക്കല്‍ ഫോര്‍ ലോക്കല്‍ പ്രാവര്‍ത്തികമാക്കും

ആഘോഷങ്ങളുടെ കാലമാണ്. സാമൂഹിക അകലം പാലിച്ചു വേണം ആഘോഷിക്കാനെന്നും പ്രധാനമന്ത്രി പറഞ്ഞു.