HomeKerala98.82% വിജയം

98.82% വിജയം

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 98.82 ശതമാനം ആണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 98.11 ആയിരു്‌നു. 41,906 പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ്.

ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 637 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. റവന്യു ജില്ലകളില്‍ ഏറ്റവും വലിയ വിജയം പത്തനംതിട്ടക്കാണ്. കുറവ് വയനാടിനും. പത്തനംതിട്ടയില്‍ 99.71 ശതമാനം വിജയം. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയം. 100 ശതമാനം. ഉപരിപഠനത്തിന് അര്‍ഹരായവര്‍ – 4,17,101.

പുനര്‍ മൂല്യനിര്‍ണയത്തിന് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം. ഇക്കൊല്ലം മോഡറേഷന്‍ ഇല്ലാത്ത വിജയം. സേ പരീക്ഷ തിയതി പിന്നീട് പ്രഖ്യാപിക്കും. കേരളത്തില്‍ പ്ലസ് വണ്ണിന് പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കു അവസരം ലഭിക്കുമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

Most Popular

Recent Comments