എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ യുഡിഎഫ് നേതൃത്വത്തിനായില്ല. തദ്ദേശ സ്വയംഭരണ പദവിക്കാണ് യുഡിഎഫ് സ്ഥാപക പാര്‍ടിയെ പുറത്താക്കിയത്. തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അതിജീവിച്ച പാര്‍ടിയാണിത്. മാണിയെ മറന്നുള്ള തീരുമാനമാണിത്.
പി ജെ ജോസഫ് നുണകള്‍ ആവര്‍ത്തിക്കുന്നു. ജോസഫിന് മാണി രാഷ്ട്രീയ അഭയം നല്‍കി. മാണിയുടെ മരണത്തിന് ശേഷം പാര്‍ടിയെ ഹൈജാക്ക് ചെയ്യാന്‍ ജോസഫ് ശ്രമിച്ചു. പാര്‍ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതാണോ ഞാന്‍ ചെയ്ത തെറ്റെന്നും ജോസ് കെ മാണി.
പാര്‍ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകും. കര്‍ഷകരെ മുറുകി പിടിച്ച് പാര്‍ടിയെ ശക്തിപ്പെടുത്തും. എല്ലാ ജില്ലാ കമ്മിറ്റികളും, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ശക്തിപ്പെടുത്തും. ഭാവിയില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുത്ത് മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു.