യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ജോസ് കെ മാണി വിഭാഗത്തില്‍ കൊഴിഞ്ഞുപോക്ക് തുടങ്ങി. കോട്ടയം ജില്ലാ സെക്രട്ടറി പാര്‍ടി വിട്ടു.
പി ജെ ജോസഫ് വിഭാഗത്തിലേക്ക് പോകുമെന്ന് കോട്ടയം ജില്ലാ സെക്രട്ടറി ജോസ് മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു. കേരള കോണ്‍ഗ്രസുകാര്‍ എന്നും യുഡിഎഫിനൊപ്പമാണെന്നും അതിനാലാണ് താന്‍ ജോസഫ് വിഭാഗത്തിലേക്ക് പോകുന്നത്. യുഡിഎഫ് നടപടി ജോസ് കെ മാണി ചോദിച്ച് വാങ്ങിയതാണെന്നും ഇനിയെങ്കിലും യുഡിഎഫ് നേതാക്കള്‍ പറയുന്നത് അനുസരിക്കണമെന്നും ജോസ് മോന്‍ പറഞ്ഞു.
കൂടുതല്‍ ആളുകള്‍ തങ്ങളോടൊപ്പം ചേരുമെന്ന് പി ജെ ജോസഫ് പറഞ്ഞു. ആരൊക്കെ വരുമെന്ന് ഇപ്പോള്‍ പറയുന്നില്ല. എംഎല്‍എമാര്‍ വരുമോയെന്ന ചോദ്യത്തോട് ജോസഫ് പക്ഷേ പ്രതികരിച്ചില്ല.
യുഡിഎഫിന്റെ പുറത്താക്കല്‍ നടപടി നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയബന്ധം മുറിച്ചു. പാര്‍ടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
തങ്ങള്‍ കരുത്തോടെ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് ജോസ് കെ മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഒരു മുന്നണിയിലും ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും റോഷി പറഞ്ഞു.