വീണ്ടും മരണം

0

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം 23 ആയി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ എന്ന 76 വയസ്സുകാരനാണ് മരിച്ചത്.

ശാരീരിക അസ്വസ്ഥതകളുമായി മുംബൈയില്‍ നിന്നെത്തിയ തങ്കപ്പനെ ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് 27 ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ അല്‍പ്പസമയത്തിനകം തന്നെ തങ്കപ്പന്‍ മരിച്ചു. മരണ ശേ,മാണ് സ്രവം പരിശോധനക്ക് എടുത്തത്. ഇന്നലെ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വന്ന ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ പട്ടിക തയ്യാറാക്കല്‍ ശ്രമകരമല്ലെന്നും മന്ത്രി പറഞ്ഞു.