വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച. രണ്ടു പേര്‍ മരിച്ചു. നാലു പേരുടെ സ്ഥിതി ഗുരുതരമാണ്. വിശാഖപട്ടണത്ത് പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയിനര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. ബെന്‍സിമിഡസോള്‍ എന്ന വാതകമാണ് ചോര്‍ന്നത്. സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണിത്.
അര്‍ധരാത്രിയോടെയാണ് സംഭവം. വിഷവാതകം പുറത്തേക്ക് അധികം വ്യാപിച്ചിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവം അറിഞ്ഞ ഉടന്‍ കമ്പനി അടച്ചു പൂട്ടിയെന്ന് അധികൃതര്‍ പറഞ്ഞു.സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അറിയിച്ചു. അടിയന്തര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.