ജോസ് കെ മാണി വിഭാഗത്തിന്റെ ഭാവിയിലെ ദിശ തീരുമാനിക്കാന്‍ ഇന്ന് യോഗം ചേരും. കോട്ടയത്ത് ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് അവരുടെ നിലനില്‍പ്പിന്റെ വിലയാണ്.
എങ്ങോട്ട് പോകണം ആരോടൊപ്പം ചേരണം മടങ്ങിപ്പോകണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയേ മതിയാകൂ. എന്ത് തീരുമാനം എടുത്താലും ഉള്ള അണികളുടെ കൊഴിഞ്ഞുപ്പോക്ക് തടയാനും ആകണം. അത്തരം തന്ത്രമായിരിക്കും പ്രധാന അജണ്ട. ജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിവും ജനസമ്മതിയും ഉള്ളവര്‍ തങ്ങളുടെ ഭാഗത്ത് കുറവാണെന്നത് വലിയ പോരായ്മ തന്നെയാണ്. മാണി സാറിന്റെ പേര് പറഞ്ഞ് വികാരം ഉണര്‍ത്താനുള്ള ശ്രമം ആയിരിക്കും ജോസ് കെ മാണി നടത്തുക.
ഇനിയൊരു തിരിച്ചു പോക്ക് വേണ്ട എന്ന് പറയുന്നവരും യുഡിഎഫ് തന്നെ മതി എന്ന് ചിന്തിക്കുന്നവരും കൂടെ ഉള്ളപ്പോള്‍ തീരുമാനം എളുപ്പമല്ല. ജില്ലാ പഞ്ചായത്ത്
പ്രസിഡണ്ട് പദവി നിലനിര്‍ത്തണമെങ്കില്‍ എല്‍ഡിഎഫ് പിന്തുണ വേണം എന്നത് പുതിയ തുടക്കമാവാം. പക്ഷെ അതിനായി അവരുടെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ തങ്ങളുടെ നിലനില്‍പ്പ് എന്നന്നേക്കുമായി ഇല്ലാതാവും എന്നതും ചിന്തിക്കേണ്ടിവരും. എല്‍ഡിഎഫില്‍ ഇപ്പോള്‍ ഉണ്ടെന്ന് പറയുന്ന ആന്റണി രാജു തുടങ്ങിയവരുടെ അവസ്ഥയും ജോസ് വിഭാഗത്തെ ചിന്തിപ്പിക്കും.