HomeKeralaഎസ്എസ്എല്‍സി ഫലം ഇന്നറിയാം

എസ്എസ്എല്‍സി ഫലം ഇന്നറിയാം

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് പി ആര്‍ ചേംബറില്‍ ഇരുന്നാണ് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുക. ടിഎച്ച്എസ്എല്‍സി ഫലവും ഇന്നിറങ്ങും.

4,22,450 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. ആറ് സൈറ്റുകളില്‍ ഫലം ലഭിക്കും. കൂടാതെ പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലും ഫലം അറിയാം.

ജൂലായ് 10നാണ് ഹയര്‍ സെക്കന്റഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക. പ്ലസ് വണ്‍ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

Most Popular

Recent Comments