സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം റദ്ദ് ചെയ്യണമെന്ന് രമ്യ ഹരിദാസ് എംപി. ഈ ആവശ്യമുന്നയിച്ച് ചൊവാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ ഉപവസിക്കും.
കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ആണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ നിയമനം റദ്ദാക്കി അനുഭവ സമ്പത്തുള്ളവരും ആ മേഖലയില്‍ പ്രാഗല്‍ഭ്യം ഉള്ളവരെയും കണ്ടെത്തി നിയമിക്കണം. രാഷ്ട്രീയ പക്ഷപാതിത്വമല്ല ഈയൊരു പദവിയുടെ യോഗ്യത. സമരത്തിന് എല്ലാവരുടേയും പിന്തുണ ഉണ്ടാകണമെന്നും രമ്യ ഹരിദാസ് അഭ്യര്‍ഥിച്ചു.
രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെയാണ് ഉപവാസ സമരം. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യ പ്രഭാഷണം നടത്തും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.